രാഹുലിന് ആശ്വാസം; മോദി പരാമര്‍ശത്തില്‍ പട്‌ന കോടതി ഉത്തരവിന് സ്റ്റേ

New Update

publive-imageപട്‌ന: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ബീഹാര്‍ ഹൈക്കോടതിയില്‍ ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പട്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി നേതാവ് സുശീര്‍ കുമാര്‍ മോദിയായിരുന്നു ബീഹാറില്‍ പരാതി നല്‍കിയത്.മോദി പരാമര്‍ശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

Advertisment

സെഷന്‍സ് കോടതി വിധിയില്‍ അപാകതയുണ്ടെന്നും പരാതിക്കാരന്‍ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദപരാമര്‍ശമുണ്ടായത്.

'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വരുന്നത് എന്തുകൊണ്ടാണ്' എന്നായിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

Advertisment