'പ്രസംഗം കേട്ടത് കൊണ്ട് രാഷ്ട്രീയ നിലപാട് മാറില്ല'; യുവം വേദിയിലെ സാന്നിദ്ധ്യത്തിൽ എം കെ സാനു

New Update

publive-imageകൊച്ചി: ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയിൽ ഇടത് സഹയാത്രികനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിന്റെ സാന്നിദ്ധ്യം ചർച്ചയായതോടെ വിശദീകരണവുമായി സാനു മാഷ്. രാഷ്ട്രീയ താൽപര്യത്തിലല്ല പരിപാടിയിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

'സദസിന്റെ കൂട്ടത്തിൽ ഇരുന്ന് ഒരു പ്രസംഗം കേൾക്കുകയാണ് ഞാൻ ചെയ്തത്. ഒരു സുഹൃത്ത് വിളിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ വേണ്ടിയാണ് യുവം പരിപാടിക്ക് പോയത്. ഒരു പ്രസംഗം കേട്ടത് കൊണ്ടോ ഒരു പുസ്തകം വായിച്ചതു കൊണ്ടോ തന്റെ രാഷ്ട്രീയ നിലപാട് മാറില്ല'. ഇതുവരെ തുടർന്ന രാഷ്ട്രീയം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വെെകിട്ട് തേവര സേക്രട്ട് ഹാർട്ട് കോളേജിലെത്തിയ സാനു മാഷിനെ കോളേജ് അധികൃതരാണ് സ്വീകരിച്ചത്. പരിപാടിക്ക് ശേഷം രാത്രി എട്ട് മണി കഴിഞ്ഞതോടെ അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തിരുന്നു.

Advertisment