നടന്‍ മാമുക്കോയയുടെ വിയോഗത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ആരോഗ്യസ്ഥിതി ആശാവഹമല്ലായിരുന്നെങ്കിലും മാമുക്കോയ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് സജി ചെറിയാന്‍ കുറിച്ചു. അതുല്യമായ നടനും പച്ചയായ മനുഷ്യനുമായിരുന്നു മാമുക്കോയ. തിളങ്ങുന്ന താരമായപ്പോഴും സാധാരണക്കാരില്‍ ഒരാളായി നിലകൊണ്ടു. മലയാള സിനിമയ്ക്ക് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും മന്ത്രി കുറിച്ചു.
‘മലയാള സിനിമയുടെ ചിരിയുടെ സുല്‍ത്താന്‍ വിടവാങ്ങിയിരിക്കുന്നു. ഇന്ന് രാവിലെ ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോള്‍ ആരോഗ്യസ്ഥിതി ആശാവഹമല്ലെന്ന് മനസിലാക്കിയിരുന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
അതുല്യമായ നടനും അതോടൊപ്പം പച്ചയായ മനുഷ്യനുമായിരുന്നു മാമുക്കോയ. തിളങ്ങുന്ന താരമായപ്പോഴും സാധാരണക്കാരില്‍ ഒരാളായി നിലകൊണ്ടു. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ അദ്ദേഹം കോഴിക്കോടന്‍ ഭാഷയും തനതായ ശൈലിയും കൊണ്ട് പ്രേക്ഷകഹൃദയത്തില്‍ ഇടം നേടി. ഗഫൂര്‍ക്കാ ദോസ്തും, നാരിയല്‍ കാ പാനിയുമടക്കം എത്രയെത്ര അവിസ്മരണീയ സീനുകള്‍. ചിരിപ്പിച്ച നൂറുകണക്കിന് കഥാപാത്രങ്ങള്‍ക്കൊപ്പം പെരുമഴക്കാലം പോലെ കണ്ണു നനയിച്ച സിനിമകളും.
എക്കാലവും മതേതര, പുരോഗമനപക്ഷം ചേര്‍ന്ന് സഞ്ചരിച്ച വ്യക്തി കൂടെയാണ് അദ്ദേഹം. മലയാള സിനിമയ്ക്ക് ഈ വിയോഗം വലിയ നഷ്ടമാണ്. ഒരു കാലഘട്ടത്തിന്റെ പ്രതീകമായ ഒരുപാട് നടീനടന്മാര്‍ നമുക്ക് നഷ്ടമായിരിക്കുന്നു. അതിലേക്ക് മാമുക്കോയയും ചേരുകയാണ്. മലയാളി മനസുകളില്‍ അനശ്വരനായി അദ്ദേഹം നിലകൊള്ളും. ആദരാഞ്ജലികള്‍ നേരുന്നു’.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us