പ്രധാനമന്ത്രിക്കൊപ്പം യുവം പരിപാടിയില്‍ പങ്കെടുത്തതിൽ പ്രതികരിച്ച് ചലച്ചിത്ര താരം നവ്യ നായർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്ന് നവ്യാ നായര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നവ്യയുടെ പ്രതികരണം.
‘ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനം’- നവ്യ ഇൻസ്റ്റാഗ്രാമിൽ പ്രധാന മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചു. മോദി പങ്കെടുത്ത ചടങ്ങില്‍ നവ്യ ഭാഗമായതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യയുടെ പരസ്യ പ്രതികരണം.
യുവം പരിപാടിയുടെ വേദിയില്‍ നവ്യയുടെ നൃത്ത സന്ധ്യ അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് മുന്നോടിയായിരുന്നു നവ്യ നായരുടെ നൃത്തം. നവ്യ നായര്‍ക്കൊപ്പം സിനിമാ മേഖലയില്‍ നിന്നും സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കര്‍, സ്റ്റീഫന്‍ ദേവസി എന്നിവരും ചടങ്ങിനെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us