തൃശൂർ: തൃശൂർ പുരത്തിന്റെ സാംപിൾ വെടിക്കെട്ട് നാളെ. ഇക്കുറി വെടിക്കെട്ടിൽ പ്രധാന ആകർഷണമാവാൻ പോവുന്നത് ട്രെയിനോടുന്ന മട്ടിൽ മാനത്ത് കാണാൻ പോവുന്ന വന്ദേഭാരതും കെ റെയിലുമാണ്. ഇത് തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയിലാണ് ഒരുങ്ങുന്നത്. പല വർണത്തിലുളള നിലയമിട്ടുകളാണ് പാറമേക്കാവിന്റെ വെടിക്കെട്ടുപുരയിൽ ഒരുങ്ങിയിട്ടുളളത്.ആദ്യം വെടിക്കെട്ടിനു തിരി കൊളുത്തുന്നത് തിരുവമ്പാടി വിഭാഗമാണ്.
നാളെ വൈകീട്ട് 7. 30 നാണ് തിരി കൊളുത്തുന്നത്. തിരുവമ്പാടിക്കു ശേഷം പാറമേക്കാവ് തിരി കൊളുത്തും. സാംപിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽപൂരം വെടിക്കെട്ട് എന്നിവയിക്കായി 2000 കിലോ വീതം പൊട്ടിക്കാനാണ് പെസോയും ജില്ലാ ഭരണകൂടവും അനുമതി നൽകിയിരിക്കുന്നത്.
ഇതിനു മുമ്പ് മൂന്നു വെടിക്കെട്ടിന്റെയും സാമഗ്രികൾ പൂരപ്പറമ്പിലെ മാഗസിനിൽ ഒന്നിച്ചു സൂക്ഷിക്കാറായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ഇതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓരോ വെടിക്കെട്ടിനുമുളളവ മാത്രമേ മാഗസിനിൽ സൂക്ഷിക്കാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. മുഴുവൻ സമയവും ഇവിടെ പൊലീസിന്റെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 30നാണ് പൂരം. പ്രധാന വെടിക്കെട്ട് മെയ് ഒന്നിനു പുലർച്ചെ മൂന്നു മണിക്കാണ്. പകൽപ്പൂരത്തിനു ശേഷം ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം പകൽ വെടിക്കെട്ടും നടക്കും.STORY HIGHLIGHTS: sample firework of thrissur pooram on tomorrow