New Update
പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും. വല്ലപ്പുഴ സ്വദേശി ജനാർദ്ദനനാണ് പിഴയും തടവും ലഭിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു.
Advertisment
2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയോടൊപ്പം റോഡിലൂടെ നടന്ന് പോകുകയായിരുന്ന പതിമൂന്നുകാരിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഒവി വിനോദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി നിർദേശിച്ചു. പ്രോസീക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us