ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആദ്യം ഉന്നയിച്ച രണ്ട് ചോദ്യങ്ങൾ ഒഴിവാക്കിയത് കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മന്ത്രി പി രാജീവ്. ക്യാമറയുടെ വില സംബന്ധിച്ച ചോദ്യവും ബാങ്കിൽ നിന്ന് പണം നേരിട്ട് പിടിച്ചെടുക്കുമെന്ന ആരോപണവും വി ഡി സതീശൻ ഒഴിവാക്കി. കാര്യങ്ങൾ വ്യക്തമായതുകൊണ്ടായിരിക്കും ഇത് ഒഴിവാക്കിയതെന്ന് കരുതുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം.
'കുറഞ്ഞ വിലയിലുള്ള ക്യാമറകൾ ഉണ്ടെങ്കിൽ ആ കമ്പനികൾ എന്തുകൊണ്ട് ടെൻഡറിൽ പങ്കെടുത്തില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ടെൻഡറിൽ പ്രശ്നമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. കെൽട്രോൺ സുതാര്യമായാണ് കാര്യങ്ങൾ ചെയ്തത്. ഉപകരാർ നൽകിയതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞില്ലല്ലോ എന്നും മന്ത്രി പരിഹസിച്ചു.
പദ്ധതിയിൽ അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. എസ്ആർഐടി എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നുമടക്കമുളള ചോദ്യങ്ങളാണ് വി ഡി സതീശൻ ഉന്നയിച്ചത്. രണ്ടാം എസ്എൻസി ലാവ്‌ലിൻ കേസ് എന്നാണ് യുഡിഎഫ് യോഗം ഇതിനെ വിശേഷിപ്പിച്ചതെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് വി ഡി സതീശൻ ആവശ്യപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us