കേരളം നല്‍കിയ പിന്തുണയ്ക്ക് നന്ദി,മുഖ്യമന്ത്രിയെ ഹൃദയപൂര്‍വം സ്വീകരിച്ച് അര്‍ജന്റീന അംബാസിഡര്‍, കേരളത്തിന്റെ പുരുഷ-വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് അംബാസിഡര്‍ ഉറപ്പുനൽകിയെന്ന് മുഖ്യമന്ത്രി

New Update

publive-imageന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അര്‍ജന്റീനയുടെ അംബാസിഡര്‍ ഹ്യൂഗോ സേവ്യര്‍ ഗോബി. ലോകകപ്പ് ഫുട്‌ബോള്‍ സമയത്ത് തന്റെ രാജ്യത്തിന് കേരളം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജി 20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അര്‍ജന്റീന അംബാസിഡറുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

അര്‍ജന്റീനയെ ഏറെ സ്‌നേഹിക്കുന്നവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫുട്‌ബോള്‍ കളിയോടുള്ള സ്‌നേഹം രാജ്യങ്ങളെ തമ്മില്‍ അടുപ്പിക്കുന്ന നല്ല അനുഭവമാണിത്. അര്‍ജന്റീന ലോക ഫുട്‌ബോളിന് നല്‍കിയ സംഭാവനകളെ മുഖ്യമന്ത്രി പ്രശംസിച്ചു. ഏറെ ഫുട്‌ബോള്‍ പ്രേമികള്‍ ഉള്ള കേരളത്തില്‍ പുരുഷ-വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് അര്‍ജന്റീന പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അര്‍ജന്റീന അംബാസിഡറെ മുഖ്യമന്ത്രി കേരളത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബിയുമായുള്ള ഡൽഹിയിലെ കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു. ലോകകപ്പ് ഫുട്ബോൾ സമയത്ത് തന്റെ രാജ്യത്തിന് കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉപഹാരമായി അർജന്റീനയുടെ ദേശീയ ഫുട്ബോൾ ജഴ്‌സി സമ്മാനിച്ചു.

ലോകഫുട്‍ബോളിന് അമൂല്യ സംഭാവനകൾ നൽകിയ രാജ്യമാണ് അർജന്റീന.ഫുട്ബോൾ പ്രേമികൾ ധാരാളമായുള്ള കേരളത്തിന്റെ പുരുഷ-വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളം കൈവരിച്ച സാമൂഹികപുരോഗതിയെ അഭിനന്ദിക്കാനും ഹ്യൂഗോ സേവ്യർ ഗോബി മറന്നില്ല. കേരളത്തിന്റെ പ്രകൃതി ഭംഗി തന്നെ ഏറെ ആകർഷിച്ചതായി ജി.20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.

Advertisment