പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു, മരിച്ചവരിൽ ഭൂരിഭാ​ഗവും കർഷകർ

New Update

publive-imageകൊൽക്കത്ത: പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിലായി ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. ഇടിമിന്നലിൽ കിഴക്കൻ ബർധമാൻ ജില്ലയിൽ നാലുപേരും മുർഷിദാബാദിലും നോർത്ത്-24 പർഗാനാസിലും രണ്ടുപേരും മരിച്ചതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കർഷകരാണ്.

Advertisment

പശ്ചിമ മിഡ്‌നാപൂർ, ഹൗറ റൂറൽ ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, പുർബ ബർധമാൻ, മുർഷിദാബാദ് എന്നിവയുൾപ്പെടെ തെക്കൻ ബംഗാൾ ജില്ലകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് ലഭിച്ചത്.

Advertisment