3 മണിയായിട്ടും ബുക്ക് ചെയ്ത ഓണസദ്യ എത്തിച്ചില്ല; ഹോട്ടലുടമ കൊച്ചിയിലെ വീട്ടമ്മയ്ക്ക് 40000 രൂപ നൽകണം

New Update

publive-imageകൊച്ചി: ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നൽകാത്തതിന് ഹോട്ടലിന് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ ഫോറം. വൈറ്റിലയിലെ റെസ്റ്റോറന്റിനാണ് പിഴ വിധിച്ചത്. 2021 ഓഗസ്റ്റിലായിരുന്നു സംഭവം നടന്നത്. അഞ്ചു പേർക്കുള്ള സദ്യയാണ് ബുക്ക് ചെയ്തിരുന്നത്.

Advertisment

1295 രൂപ മുൻകൂറായി അടച്ചാണ് സദ്യ ബുക്ക് ചെയ്തതെന്ന് പരാതിക്കാരിയായ ബിന്ദ്യ വി സുതൻ പറയുന്നു. ഫ്ലാറ്റിൽ എത്തിക്കുമെന്നാണ് റെസ്റ്റോറന്റ് വാഗ്ദാനം നൽകിയത്. എന്നാൽ സമയത്ത് സദ്യ ലഭിച്ചില്ല. ഇത് റെസ്റ്റോറന്റിനെ അറിയിച്ചപ്പോൾ അവർ ഒഴിവുകഴിവുകൾ‌ പറയുകയും പണം മടക്കിത്തരാമെന്ന് അറിയിക്കുകയും ചെയ്തതിരുന്നു. എന്നാൽ തനിക്ക് നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.

ഓണദിവസം അതിഥികൾ വീട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അഞ്ചുപേർക്കുള്ള സദ്യ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്. എന്നാൽ സമയം കഴിഞ്ഞും സദ്യ എത്താതായതോടെ റെസ്റ്റോറന്റിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല. സേവനം നൽകുന്നതിൽ ഗുരുതരമായ വീഴ്ചയാണ് റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഫോറം വിലയിരുത്തി. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപ മടക്കി നൽകുന്നതിനോടൊപ്പം നഷ്ടപരിഹാരവും കോടതിച്ചെലവായി 5,000 രൂപയും നൽകാൻ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.

Advertisment