എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്ന നടപടിയിൽ കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര നിയമമായതിനാല്‍ ഇളവ് ചെയ്യുന്നതില്‍ പരിമിതി ഉണ്ട്. മെയ് പത്തിന് ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കൂ.
അപകടങ്ങളില്‍ ജീവിതം നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണ്. താത്ക്കാലികമായി ഉണ്ടാവുന്ന എളുപ്പത്തിന് മാറ്റാന്‍ പറ്റില്ല. പ്രയാസം കുറച്ച് ദിവസത്തേക്ക് ഉണ്ടാകും. രക്ഷിതാക്കളും കുട്ടികളും നിയമം പാലിക്കണം. ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us