എഐ ക്യാമറ നിരീക്ഷണത്തിൽ നിന്ന് മന്ത്രിമാർ ഉൾപ്പെടെ വിഐപികളെ ഒഴിവാക്കിയതിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

New Update

publive-image

തിരുവനന്തപുരം; സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നുംമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ഉന്നതരെ ഒഴിവാക്കിയത് സാധാരണ പൗരന്മാരോടുള്ള അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 20നാണ് സംസ്ഥാനത്താകെ എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത്.

Advertisment

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ എഐ ക്യാമറ നിയമലംഘനത്തില്‍ നിന്നും ഒഴിവാക്കിയത് പൗരന്മാരെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതിന് തുല്യമാണെന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ കേസെടുത്ത ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി കൈമാറി.

മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത് റോഡ് നിയമങ്ങളും അപകടങ്ങളും കണ്ടെത്തി പൊതുജനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് എഐ ക്യാമറ എന്നാണ്. എന്നാല്‍ വിഐപി യാത്രക്കാരെ പിഴയില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ ഈ വാദം തെറ്റാണെന്ന് വ്യക്തമായി എന്നും പരാതിയില്‍ പറയുന്നു.

Advertisment