ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം രണ്ടാം ദിവസവും തുടരവെ ആനയെ കണ്ടെത്തിയതായി വനംവകുപ്പ്. ആന നിരീക്ഷണത്തിലാണ്. സിങ്കുകണ്ടം സിമന്റുപാലത്തിന് സമീപമാണ് നിലവില്‍ അരിക്കൊമ്പനുള്ളതെന്നാണ് വിവരം. അനുയോജ്യമായ സ്ഥലത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇന്നുതന്നെ മയക്കുവെടി വെക്കുമെന്ന് സിസിഎഫ് ആര്‍ എസ് അരുണ്‍ അറിയിച്ചു.
ഇന്നലെ ശങ്കരപാണ്ഡ്യന്‍മേട്ടില്‍ കണ്ടെത്തിയ അരിക്കൊമ്പന്‍ അവിടെ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയില്‍ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വെക്കുക. അരിക്കൊമ്പനെ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ദൗത്യം നാളെയും നീളും.
മറയൂര്‍ കുടിയിലെ ക്യാമ്പില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. നാല് കുങ്കിയാനകളാണ് ഇവിടെയുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം 150ലേറെ പേരാണ് അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗമായുള്ളത്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ദൗത്യം അരിക്കൊമ്പനെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെയാണ് ദൗത്യം പുനരാരംഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us