കൊല്ലം: എഐ ക്യാമറ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത് വ്യാജ പരാതിയിന്മേലെന്ന് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍. വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ചെയര്‍മാന്‍ അഡ്വ. രാജീവ് രാജധാനി ആവശ്യപ്പെട്ടു.
വിജിലന്‍സ് അന്വേഷണം ആരംഭിച്ചത് കൊല്ലം കരുനാഗപ്പള്ളി ആസ്ഥാനമായ ഇന്ത്യന്‍ ആന്റി കറപ്ഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ ഇത് പൂര്‍ണമായും നിരാകരിക്കുകയാണ് സംഘടന. വിജിലന്‍സ് സംഘം സംഘടനയുടെ പിആര്‍ഒയെ ചോദ്യം ചെയ്തു. എന്നാല്‍ സംഘടനാ ഭാരവാഹികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പോലും വിജിലന്‍സ് ഇതുവരെ തയ്യാറായിട്ടില്ല.
എഐ ക്യാമറ, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും വ്യാജ പരാതിക്ക് പിന്നില്‍ എഐ ക്യാമറയുമായി ബന്ധപ്പെട്ട അന്വേഷണം തേച്ചുമായ്ച്ചു കളയാനാണെന്നും ഇന്ത്യന്‍ ആന്റി കറപ്ഷന്‍ ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us