ലുധിയാനയിലെ വാതക ചോർച്ച; മരണം 11 ആയി

New Update

publive-imageഅമൃത്സർ: പഞ്ചിലെ ലുധിയാനയിലെ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ ആറ് പേർ പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. നാല് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് രണ്ട് ലക്ഷവും ആശുപത്രി ചെലവിനായി 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ അന്വേഷണം നടത്തുമെന്ന് പഞ്ചാബ് ആരോ​ഗ്യ മന്ത്രി ബിൽബീർ സിം​ഗ് പറഞ്ഞു.

Advertisment

ലുധിയാനയിലെ ഗിയാസ്പുരയിലാണ് സംഭവമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാലുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയായ ഗോയല്‍ മില്‍ക്ക് പ്ലാന്റിന്റെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാകത ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ദുരന്തമുണ്ടായ മേഖലയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയടക്കം എത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്വാതി തിസ്വാന പറഞ്ഞു. വിവരം ലഭിച്ചതനുസരിച്ച് പ്രദേശത്ത് എത്തുമ്പോള്‍ കണ്ടത് വഴിയിരികില്‍ ഉള്‍പ്പടെ ആളുകള്‍ വീണ് കിടക്കുന്നതാണെന്നും മരിച്ചവരില്‍ കുട്ടികള്‍ ഉള്‍പ്പടെയുണ്ടെന്നും അഗ്നിരക്ഷാ സേനാ വൃത്തങ്ങള്‍ പറഞ്ഞു. സംഭവ സ്ഥലം ഒരു കിലോമീറ്റര്‍ പരിധിയില്‍ സീല്‍ ചെയ്തിരിക്കുകയാണ്.

Advertisment