കൊല്ലത്ത് ആശുപത്രിയില്‍ നഴ്‌സിന് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

New Update

publive-imageകൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നഴ്‌സിന് നേരെ ആസിഡ് ആക്രമണം. ചങ്ങനാശ്ശേരി സ്വദേശി നീതു (32) വിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവ് ബിബിന്‍ രാജിനെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിലെ നഴ്‌സായ നീതുവിനെ ഭര്‍ത്താവ് ബിബിന്‍ രാജ് ആശുപത്രിയിലെത്തി ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി നീതുവും ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു.

ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.മക്കളുടെ ആധാര്‍ കാര്‍ഡ് വാങ്ങാനെന്ന പേരില്‍ ബിബിന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു. വാക്കുതര്‍ക്കത്തിനിടെ കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് നീതുവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment