സുഡാൻ രക്ഷാദൗത്യം; 180 പേർ കൊച്ചിയിലെത്തി

New Update

publive-imageകൊച്ചി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 180 പേർ കൊച്ചിയിലെത്തി. ജിദ്ദയിൽ നിന്നും നേരിട്ടുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്കായി ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച 22 പേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഓപ്പേറഷൻ കാവേരിയിലൂടെ 3000 പേരെ രക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. വെള്ളിയാഴ്ച വരെ 2,400 ഇന്ത്യക്കാരെ സുഡാനിൽനിന്ന് രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് തേജ നേരത്തെ 288 പേരെയും ഐഎൻഎസ് സുമേദ 300 പേരെയും സുഡാനിൽനിന്നു രക്ഷപ്പെടുത്തിയിരുന്നു.

Advertisment
Advertisment