ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

New Update

publive-imageന്യൂഡൽഹി; മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഡ്രഡ്ജർ ഇടപാടിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീൽ.

Advertisment

നെതർലാൻഡസ് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങി സർക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ അരോപണം ഡ്രഡ്ജർ വാങ്ങിയതിന് സർക്കാരിന്റെ ഭരണാനുമതിയുണ്ടെന്ന് കേരളാ ഹൈക്കോടതിയുടെ കണ്ടെത്തി. ഇടപാടിന് പർച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദവും ജസ്റ്റിസ് നാരായണ പിഷാരടി അദ്ധ്യക്ഷനായ ബൻച് അംഗികരിച്ചിരുന്നു.

കോൺഗ്രസ് നേതാവ് സത്യൻ നരവുരിന്റെ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. സത്യനെതിരെ മണൽഖനനത്തിന് നടപടിയെടുത്തതിന്റെ വൈരാഗ്യം തീർക്കാനാണ് പരാതിയെന്നും വിജിലൻസ് ഉദ്യോഗസ്ഥരുമായി കൂട്ടുചേർന്നുള്ള പരാതി രാഷ്ടീയപ്രേരിതമാണെന്നും ജേക്കബ് തോമസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഹൈക്കോടതി വിധിയ്ക്ക് എതിരെ കേരളാ സർക്കാരും സത്യൻ നരവുരും ആണ് ഹർജ്ജിക്കാർ.

Advertisment