വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

New Update

publive-imageകണ്ണൂർ; വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കണ്ണൂർ ജില്ലയിലെ കീഴ്പള്ളിയിലാണ് സംഭവം. കീഴ്പള്ളി പാലരിഞ്ഞാല്‍ സ്വദേശി എം.കെ ശശി (51) ആണ് ഷോക്കേറ്റ് മരിച്ചത്.

Advertisment

ആറളം പഞ്ചായത്ത് മുൻ അംഗവും സിപിഐ ജില്ലാ കമ്മിറ്റി അംഗവും അദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു മരിച്ച എം.കെ ശശി. അതേസമയം, അപകടകാരണം പരിശോധിച്ചു വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും അധികൃതർ അറിയിച്ചു.

Advertisment