ഗർഭിണിയായ യുവതി സ്ത്രീധന പീഡനം സഹിക്കാനാകാതെ ജീവനൊടുക്കി, മൃതദേഹങ്ങൾ ഭർത്താവിന്റെ വീട്ടുമുറ്റത്ത് ബലമായി സംസ്‌കരിച്ച് ബന്ധുക്കൾ

New Update

publive-imageചെന്നൈ: ഗർഭിണിയുടെ മൃതദേഹം ബന്ധുക്കൾ ചേർന്ന് യുവതിയുടെ ഭർത്താവിന്റെ വീട്ടുമുറ്റത്ത് ബലമായി സംസ്‌കരിച്ചു. സ്ത്രീധന പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ സ്വദേശിയായ അരവിന്ദൻ കഴിഞ്ഞ സെപ്തംബറിലായിരുന്നു നാഗേശ്വരിയെ (22) വിവാഹം കഴിച്ചത്. അന്ന് 15 പവൻ സ്വർണ്ണാഭരണം സ്ത്രീധനമായി വാങ്ങിയിരുന്നു.

Advertisment

യുവതി ഗർഭിണി ആയതിന് പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയി എന്ന് ആരോപിച്ച് യുവതിയുമായി ഇയാൾ വഴക്കിടുന്നത് പതിവായി. അരവിന്ദന്റെ അമ്മ വിജയയും പിതാവ് തങ്കമണിയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം വഴക്കുണ്ടാക്കി. ഇവരെ കൂടാതെ അരവിന്ദന്റെ ബന്ധുകൂടിയായ സെൽവരാജും യുവതിയെ മാനസ്സികമായി പീഡിപ്പിച്ചു.

ഇവരുമായി പിണങ്ങി യുവതി പല തവണ സ്വന്തം വീട്ടിൽ പോയിരുന്നു. എന്നാൽ ഭർത്താവെത്തി മാപ്പ് പറഞ്ഞു വീണ്ടും കൂട്ടിക്കൊണ്ടു വരും. എന്നാൽ കഴിഞ്ഞ ദിവസം യുവതി വിഷം കഴിച്ചതായി നാഗേശ്വരിയുടെ മാതാപിതാക്കളെ അരവിന്ദൻ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച നാഗേശ്വരി മരണപ്പെട്ടു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവിന്റെ വീട്ടുകാർ വിസമ്മതിച്ചു.

തുടർന്ന് യുവതിയുടെ വീട്ടുകാർ നാഗേശ്വരിയുടെയും വയറ്റിൽനിന്നു പുറത്തെടുത്ത ഏഴുമാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെയും മൃതദേഹങ്ങളുമായി പ്രതിഷേധിച്ചു. പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ മറവുചെയ്യുകയായിരുന്നു.

Advertisment