കൊടിയത്തൂർ : കുതിച്ചു യർന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഇന്ധന നികുതി വർദ്ധനനവും മറ്റും സാധാരണക്കാരുടെ ജീവി തം ദുരിത പൂരിതമാക്കിയിരിക്കെ , അവന്റെ മേൽ ഇടിത്തീ വീഴ്ത്തിരിക്കുകയാണ് കേരള സർക്കാർ കെട്ടിടനികുതിയും കെട്ടിട അപേക്ഷ , പെർമിറ്റ് ഫീസുകളും മറ്റും കുത്തനെ വർദ്ധിപ്പിക്കുക മൂലം ചെയ്തിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു.
ഇതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ഇരിപ്പു സമരവും സംഘടിപ്പിച്ചു. തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം നിർവഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ബാബു പൊലു കുന്നത്ത് , ടി.കെ.അബൂബക്കർ മാസ്റ്റർ, കെ.ജി. സീനത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് ഇ.എൻ. നദീറ ,പാർട്ടി കമ്മിറ്റി അംഗം ജ്യോതി ബസു എന്നിവർ ആശംസകളർപ്പിച്ചു. പ്രസിഡന്റ് കെ.ടി.എ.ഹമീദ് അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റിയോട്ട് സ്വാഗതവും ശ്രീജ മാട്ടുമുറി നന്ദിയും പറഞ്ഞു. സാലിം ജീ റോഡ്, അബ്ദുറഹ്മാൻ കാരക്കുറ്റി, കെ.സി. യൂസുഫ് , EN.യൂസഫ് , ഫഹീം pp, സലാഹുദ്ദീൻ , മുംതാസ്, ബനൂജ, സജ്ന ബാലു, എൻ.ഇ. ഫാത്തിമ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us