ജോലി ചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും വെയ്ക്കും, കാലാകാലം ആരെയും വിലക്കാനാവില്ല: ഷൈന്‍ ടോം ചാക്കോ

author-image
Charlie
New Update

publive-imageകാലാകാലം ആരെയും വിലക്കാന്‍ പറ്റില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷെയ്ന്‍ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും വിലക്കിയ നടപടിയിലണ് ഷൈന്‍ പ്രതികരിച്ചത്. ലിസ്റ്റ് നിരത്താനാണെങ്കില്‍ ജോലി ചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് തങ്ങളും നിരത്തുമെന്നാണ് ഷൈന്‍ പറയുന്നത്.

Advertisment

”ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ന്‍ നിഗം ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയവരാണ്. വിലക്കാന്‍ ആണെങ്കില്‍ അവര്‍ വിലക്കട്ടെ, എന്താണ് അതില്‍ കൂടുതല്‍ സംഭവിക്കുക. തിലകനെ വിലക്കിയിരുന്നില്ലേ. തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല.”

”സസ്‌പെന്‍ഷന്‍ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ലിസ്റ്റ് ഞങ്ങളും വെയ്ക്കും. ജോലി ചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ്” എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. ‘ലൈവ്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് നടന്‍ സംസാരിച്ചത്.
അതേസമയം, ഏപ്രില്‍ 25 മുതലാണ് നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതെന്ന് സിനിമാ സംഘടനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

Advertisment