അരിക്കൊമ്പനെ കളിമണ്ണിൽ തീർത്ത് ഡാവിഞ്ചി സുരേഷ്; ചിത്രം വെെറൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-imageതൃശൂർ: കളിമണ്ണിൽ തീർണ്ണ അരിക്കൊമ്പന്റെ ശിൽപ്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ചിത്രകാരനും ശിൽപ്പിയുമായ ഡാവിഞ്ചി സുരേഷ് ആണ് കൊടുങ്ങല്ലൂരിൽ അരിക്കൊമ്പന്റെ ചിത്രം സൃഷ്ടിച്ചെടുത്തത്. തേയിലത്തോട്ടത്തിനിടയിലെ വഴിയിൽ ഉറങ്ങിക്കിടക്കുന്ന അരിക്കൊമ്പന്റെ വെെറലായ ആകാശദൃശ്യമാണ് കളിമണ്ണിൽ തീർത്തത്.

Advertisment

ഡാവിഞ്ചിയുടെ പുതിയ സൃഷ്ടിയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളെ വിറപ്പിച്ച് ജനങ്ങളെ ഭീതിയിലാക്കിയ അരിക്കൊമ്പന്റെ തേയിലത്തോട്ടത്തിലെ വഴിയിൽ ഉറങ്ങിക്കിടക്കുന്ന ആകാശദൃശ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നു മണിക്കൂർ സമയമെടുത്താണ് ഈ ദൃശ്യം ഡാവിഞ്ചി സുരേഷ് കളിമണ്ണിൽ ശിൽപ്പമാക്കി മാറ്റിയത്.

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയതിനെ പിന്തുണച്ചും വിമർശിച്ചും വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുമ്പോഴാണ് കാട്ടിലെ അരിക്കൊമ്പനെ കാടില്ലാത്ത കൊടുങ്ങല്ലൂരിൽ ഡാവിഞ്ചിയെത്തിച്ചത്. പച്ചിലക്കാടും വഴിയും ഉറങ്ങിക്കിടക്കുന്ന അരിക്കൊമ്പനും ഉൾപ്പെടെ ആകാശദൃശ്യം നേരിൽ പകർത്തുകയിരിക്കുകയാണ് ഡാവിഞ്ചി. വിവിധ മീഡിയങ്ങളിലായി ആയിരക്കണക്കിന് ദൃശ്യവിസ്മയങ്ങൾ ഒരുക്കിയിട്ടുളള കലാകാരനാണ് ഡാവിഞ്ചി സുരേഷ്.

Advertisment