സൈബർ ആക്രമണം കാരണമല്ല പ്രവീണ്‍നാഥ് ആത്മഹത്യ ചെയ്തതെന്ന വാദവുമായി കുടുംബം; പങ്കാളി മര്‍ദിക്കാറുണ്ടായിരുന്നെന്ന് ആരോപണം

New Update

publive-image

തൃശൂര്‍; തൃശൂരില്‍ ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇദ്ദേഹത്തിന്റെ പങ്കാളിയ്‌ക്കെതിരെ ആരോപണങ്ങളുമായി പ്രവീണിന്റെ കുടുംബം. പങ്കാളി പ്രവീണിനെ പതിവായി മര്‍ദിച്ചിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. സോഷ്യല്‍ ബുള്ളിയിംഗിന്റെ പേരിലല്ല പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. വിഷയത്തില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്നും പ്രവീണിന്റെ സഹോദരന്‍ പുഷ്പന്‍ പറഞ്ഞു. പ്രവീണിന്റെ മരണത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ പങ്കാളി റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

Advertisment

കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ചിറ്റിലഞ്ചേരി സ്വദേശി പ്രവീണ്‍ നാഥിനെ ഇന്നലെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പ്രവീണ്‍ നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.

Advertisment