New Update
/sathyam/media/post_attachments/pZqoic3E2zbPCY2tVo5k.jpg)
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. മകന്‍ ചാണ്ടി ഉമ്മനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടി ചികിത്സ തേടിയത്.
Advertisment
കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം ബെംഗളൂരുവില്‍ തന്നെയാണ് താമസിച്ചുവരുന്നത്. രാവിലെ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ ഐസിയുവിലാണ്. ഉമ്മന്‍ചാണ്ടിയെ കാണുന്നതില്‍ നിന്നും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെന്നും പിതാവിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us