New Update
തിരുവനന്തപുരം: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കും. ബിസിസിഐ പുറത്തിറക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഉൾപ്പെട്ടത്.
Advertisment
അഹമ്മദാബാദ്, നാഗ്പുർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധരംശാല, ചെന്നൈ എന്നീ വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്.
പരിശീലന മത്സരങ്ങൾ ഉൾപ്പടെ ഇവിടെയായിരിക്കും നടത്തുക. ഇവയിൽ ഏഴു വേദികളിൽ മാത്രമായിരിക്കും ഇന്ത്യയുടെ ലീഗ് മത്സരങ്ങൾ ഉണ്ടാകുക. ഐപിഎല്ലിന് ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us