ആതിരയെ കൊലപ്പെടുത്തിയ ശേഷം ഒന്നരപ്പവന്റെ മാല കവർന്നു, മൃതദേഹം പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിൽ ഒളിപ്പിച്ചു

New Update

publive-image

കാലടി : യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹത്തിൽ നിന്ന് ഒന്നരപ്പവന്റെ മാലയും കവർന്ന് അഖിൽ. ചെങ്ങല്‍ പരുത്തിച്ചോട് പറക്കാട്ട് വീട്ടില്‍ സനിലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ട സംഭവത്തില്‍ അങ്കമാലി വടവഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അടിമാലി പാപ്പിനശേരി അഖില്‍ (32) ആണ് അറസ്റ്റിലായത്. അഖിലുമായുള്ള അതിരുവിട്ട അടുപ്പമാണ് യുവതിയുടെ ജീവനെടുത്തത്.

Advertisment

ശേഷം മൃതദേഹം പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിൽ ഒളിപ്പിക്കുകയായിരുന്നു. ആനയും പുലിയുമിറങ്ങുന്ന വനത്തിനുള്ളിലാണ് മൃതദേഹം ഒളിപ്പിച്ചത്.മൃതദേഹത്തിൽ നിന്നെടുത്ത മാല അഖില്‍ അങ്കമാലിയിലെ ഒരാളുടെ കൈയില്‍ പണയം വെച്ചതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ 29-ന് ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ആതിരയെ കാണാതാവുകയായിരുന്നു. കാലടി ബസ് സ്റ്റാന്‍ഡില്‍ ഭര്‍ത്താവാണ് ആതിരയെ വിട്ടത്.

അഖില്‍ ഇവിടെ നിന്നും ആതിരയെ തുമ്പൂര്‍മുഴി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആതിരയെ ഒഴിവാക്കാന്‍ അഖില്‍ ആസൂത്രിതമായാണ് കൊലയ്ക്ക് പദ്ധതിയിട്ടത്. ആതിരയോട് ഫോണ്‍ വീട്ടില്‍നിന്ന് എടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആനയും പുലിയുമിറങ്ങുന്ന വനമേഖലയില്‍ നിന്നും ആതിരയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisment