/sathyam/media/post_attachments/y7t2WuJujp35YRBJIkSU.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇത് പ്രകാരം വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് അടക്കമുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂന മര്‍ദ്ദമായും പിന്നീട് തീവ്ര ന്യൂനമര്‍ദ്ദം ആയതിനുശേഷം ചുഴലിക്കാറ്റായും മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത.
ഇതോടെ വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ജാഗ്രത കണക്കിലെടുത്ത് ഇന്ന് വയനാട് ജില്ലയിലും ചൊവ്വാഴ്ച ഇടുക്കി എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് ആണ്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തീരദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us