New Update
മലപ്പുറം: കക്കാട് വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് തീപിടിത്തമുണ്ടായത്. ഇരുനില കെട്ടിടത്തില്‍ മുഴുവനായും തീപടര്‍ന്നുപിടിച്ചു. ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്നതും ടയര്‍ കടയും ഉള്‍പ്പെടുന്ന കെട്ടിടമാണ് കത്തി നശിച്ചത്.
Advertisment
അപകട സമയത്ത് കെട്ടിടത്തില്‍ ആരും ഉണ്ടാകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. അഞ്ച് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എഞ്ചിന്‍ ഓയില്‍ അടക്കം കടയില്‍ ഉണ്ടായിരുന്നത് തീ ആളിപ്പടരാന്‍ കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് അഗ്നിശമന സേനയും പൊലീസും പരിശോധന നടത്തും. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൂട്ടല്‍.