'കഠിനാധ്വാനം വിജയത്തിന്റെ മാറ്റുകൂട്ടുന്നു, ഇത് നിരവധി പേർക്ക് പ്രചോദനമാകും'; മഞ്ജു വാര്യരുടെ വൈറൽ ചിത്രത്തിന് അഭിനന്ദനമറിയിച്ച് വി ശിവൻകുട്ടി

New Update

publive-image

മലയാളികളുടെ പ്രിയ താരമാണ് നടി മഞ്ജു വാര്യർ. രണ്ടാം വരവിന് ശേഷം ഒരുപാടുപേർക്ക് പ്രചോദനം കൂടിയായി വിലയിരുത്തപ്പെടാറുള്ള നടി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം ശ്രദ്ധനേടിയിരുന്നു. യോഗയിൽ തന്നെ കഠിനമായി വിലയിരുത്തപ്പെടുന്ന 'സ്പ്ലിറ്റ്' പോസിലുള്ളതായിരുന്നു ചിത്രം. സഹതാരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് മഞ്ജുവിന് അഭിനന്ദനവുമായി എത്തിയത്. മന്ത്രി വി ശിവൻകുട്ടിയും മഞ്ജു വാര്യർക്ക് പ്രശംസയുമായി എത്തി. 'കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്... ആരോഗ്യമാണ് സമ്പത്ത്. ഈ ചിത്രം നിരവധി പേർക്ക് പ്രചോദനമാകും എന്ന് തീർച്ച. അഭിനന്ദനങ്ങൾ,' എന്നാണ് മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ശിവൻകുട്ടി കുറിച്ചത്.

Advertisment

'നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യർ ചിത്രം പങ്കുവെച്ചത്. 'ആകാശം ഒരിക്കലും നിങ്ങൾക്ക് അതിരാകുന്നില്ല', 'ആരോഗ്യമാണ് ഏറ്റവും പ്രധാനം', 'നിങ്ങൾ ഒരു അത്ഭുതമാണ് ഒരിക്കലും തോൽവിയുണ്ടാകില്ല' എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങൾ.

'പുതിയ വെല്ലുവിളി' എന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്. ‘സ്വന്തം കാലിൽ നിൽക്കാനും ഇരിക്കാനും പറ്റി’ എന്നാണ് രമേഷ് പിഷാരടി കമന്റ് ചെയ്തത്. 'എപ്പോഴാണ് ഇത് സംഭവിച്ചത്' എന്നായിരുന്നു ​ഗീതു മോഹൻദാസിന്റെ ചോദ്യം. നടിമാരായ സായ് പല്ലവി, സാധിക വേണുഗോപാല്‍, ശിവദ, ശരണ്യ മോഹന്‍, ഗൗതമി നായർ തുടങ്ങിയവരും മഞ്ജുവിനെ പ്രശംസിച്ചെത്തി.

Advertisment