/sathyam/media/post_attachments/tsStR2FIpcWbG0syzNjK.jpg)
കൊച്ചി: സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡ് ഗ്രോത്ത് സെന്ററിന് സമീപം തൂവനാട്ട് വെളിയില്‍ ബാബു – ബുഷ്‌റ ദമ്പതികളുടെ മകന്‍ ബിസ്മല്‍ ബാബു (26) വള്ളിക്കാട്ടു കോളനിയില്‍ പ്രമോദ് – ഗീത ദമ്പതികളുടെ മകന്‍ പ്രണവ് (22) എന്നിവരാണ് മരിച്ചത്. കൂവക്കാട്ട് ചിറയില്‍ പ്രണവ് പ്രകാശി (23)നെ ഗുരുതരാവസ്ഥയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഒന്‍പതിന് ചേര്‍ത്തല – അരൂക്കുറ്റി റൂട്ടില്‍ മാക്കേകടവ് കവലക്ക് വടക്ക് ഭാഗത്താണ് അപകടമുണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.അരൂക്കുറ്റിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും പള്ളിപ്പുറത്ത് നിന്നും പൂച്ചാക്കലിലേക്ക് യുവാക്കള്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിൽപ്പെട്ട ഉടനെ ഇരുവരെയും തൊട്ടടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us