'പോയവർക്ക് പോയി, നിയമങ്ങളിൽ മാറ്റം വരുമോ?'; താനൂർ ദുരന്തത്തിൽ മമ്ത മോഹൻ‌ദാസ്

New Update

publive-image

ഉത്തരവാദിത്വമില്ലായ്മകൊണ്ട് വരുത്തിവച്ചതാണ് താനൂർ ബോട്ട് ദുരന്തമെന്ന് നടി മംമ്ത മോഹൻദാസ്. ഒരു കുടുംബം ഒന്നടങ്കം മരണപ്പെട്ടു എന്നറിയുന്നത് സങ്കടകരമായ കാര്യമാണ്. ഈ അപകടത്തിന്റെ പേരിൽ നിയമങ്ങൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നും നടി ചോദിക്കുന്നു.

Advertisment

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.'അജ്ഞതയ്‌ക്കൊപ്പം അശ്രദ്ധയും നിഷ്കളങ്കതയും സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തന്നോടും മറ്റുള്ളവരോടും ഉത്തരവാദിത്വമില്ലായ്മയും സാമാന്യബോധമില്ലായ്മയും ഒത്തുചേർന്ന് നമ്മൾ വരുത്തിവച്ചതാണ് താനൂർ ദുരന്തം. എന്റെ മനസ് ഇപ്പോൾ ജീവൻ നഷ്ടപ്പെട്ട സാധുക്കളോടൊപ്പമാണ്. അവരുടെ കുടുംബത്തിന് ഹൃദയത്തിൽനിന്നുള്ള അനുശോചനം അറിയിക്കുന്നു.

രാജ്യത്ത് സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഒരു ചിന്ത മാത്രമാണ് മനസിലുള്ളത്, പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളിൽ ഉണ്ടാകുമോ?,' മമ്ത കുറിച്ചു.

Advertisment