തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ കടയിൽ നിന്നും മാങ്ങ വാങ്ങി പണം നൽകാതെ കബളിപ്പിച്ചതായി പരാതി. കരൂർ ക്ഷേത്രത്തിന് സമീപം എംഎസ് സ്റ്റോഴ്സ് കടയുടമ ജി മുരളീധരനാണ് പരാതി നൽകിയത്. അസിസ്റ്റന്റ് കമ്മീഷ്നർക്കും പോത്തൻകോട് സിഐക്കും എന്ന പേരിൽ രണ്ട് കവറുകളിലായി അഞ്ചുകിലോ മാങ്ങ വാങ്ങി പണം നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം പോത്തൻകോട് കരൂരിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം.
പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിലാണ് മാങ്ങവാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. മാങ്ങ വാങ്ങി പോയി ഒരു മാസം കഴിഞ്ഞിട്ടും പൈസയുമില്ല ആളുമില്ലെന്ന് മുരളീധരൻ പറഞ്ഞു. ഇന്ന് കടയിൽ പൊലീസെത്തിയപ്പോൾ മരളീധരൻ വിവരം പറയുകയായിരുന്നു. അപ്പോഴാണ് താൻ കമ്പളിപ്പിക്കപ്പെട്ടുെവന്ന് മനസിലാക്കിയത്. തുടർന്ന് പോത്തൻകോട് സിഐ കടയിലെത്തി കടയുടമയിൽ നിന്ന് പരാതി എഴുതിവാങ്ങിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞ മാസമാണ് മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി പി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ജില്ലാ പൊലീസ് മേധാവിയുടേതായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഷിഹാബിന് എസ്പി വി യു കുര്യാക്കോസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 10 കിലോ മാമ്പഴമായിരുന്നു സിവില്‍ പൊലീസ് ഓഫീസറായ ഷിഹാബ് മോഷ്ടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us