/sathyam/media/post_attachments/S77sLfIjXws8kqnx5A7i.jpg)
മണിപ്പൂര്‍; കലാപം: 60 മരണം, 231 പേര്‍ക്ക് പരിക്ക്, 1700 വീടുകള്‍ തീവെച്ച് നശിപ്പിച്ചു; സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. മണിപ്പൂര്‍ കലാപത്തില്‍ 60 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. കലാപത്തില്‍ 231 പേര്‍ക്ക് പരിക്കേറ്റു. 1700 വീടുകള്‍ തീവെച്ച് നശിപ്പിച്ചു. അതേസമയം, പുനരധിവാസ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബിരേന്‍ സിംഗ് അറിയിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ സയന്‍സ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നുവെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
സംഘര്‍ഷ മേഖലകളില്‍ സൈന്യത്തിന്റെ കാവല്‍ തുടരുകയാണ്. ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവര്‍ഗ പദവിക്ക് നല്‍കിയതിനെ ചൊല്ലി പ്രതിഷേധം ശക്തമാവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us