'കരഞ്ഞു കൊണ്ട് കൈയടിച്ച സിനിമ', ബോക്‌സോഫീസിലും പ്രളയം; നാല് ദിവസം കൊണ്ട് റെക്കോഡ് നേട്ടം, '2018' കളക്ഷന്‍ റിപ്പോര്‍ട്ട്

New Update

publive-image‘കരഞ്ഞു കൊണ്ട് കൈയടിച്ച സിനിമ’ എന്നാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ സിനിമയെ കുറിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. പരാജയത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്ന മലയാള സിനിമയെ വീണ്ടും മുന്‍നിരയിലേക്ക് നീക്കി നിര്‍ത്തുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.

Advertisment

2018 ചിത്രം നാല് ദിവസം കൊണ്ട് റെക്കോഡ് കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. 32 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ശനിയാഴ്ചയും ഞായാറാഴ്ചയും ചിത്രത്തിന് എക്‌സ്ട്രാ ഷോകള്‍ ആരംഭിച്ചിരുന്നു. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 1.85 കോടി രൂപയാണ് നേടിയത്.രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. രണ്ടാം ദിവസം അര്‍ദ്ധരാത്രി മാത്രം 67 സ്‌പെഷ്യല്‍ ഷോകളാണ് കേരത്തിലുടനീളം നടന്നത്. മൂന്നാം ദിനം 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരെയ്ന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ വളരെ വേഗം ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് 2018.

ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമായതിന്റെ ആഹ്ളാദത്തിലാണ് തിയേറ്റര്‍ ഉടമകള്‍. അഖില്‍ പി ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം.

Advertisment