ചെറുതോണിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം; കൃത്യം നടത്തിയത് ബൈക്കിലെത്തിയ സംഘം

New Update

publive-image

ഇടുക്കി: ചെറുതോണിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം. മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരേ ബൈക്കില്‍ എത്തിയ അജ്ഞാതരാണ് ആസിഡ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മെഡിക്കല്‍ഷോപ്പ് അടച്ച് വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണത്തിനിരയായത്. ലൈജു സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

Advertisment

മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കണ്ണിനും സാരമായ പരുക്കേറ്റതിനാല്‍ അദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

Advertisment