കമ്പംമെട്ടിലെ നവജാതശിശുവിന്റെ മരണം ദുരഭിമാനക്കൊല; അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ

New Update

publive-image

ഇടുക്കി: കമ്പംമെട്ടിൽ അതിഥിത്തൊഴിലാളിയുടെ നവജാതശിശു മരിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് പൊലീസ്. സംഭവത്തിൽ ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഇവർ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കമ്പംമെട്ടിൽ നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തോടെ കുട്ടി മരിച്ചെന്നാണ് ദമ്പതിമാർ നാട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചിരുന്നത്.

Advertisment