പാറശാലയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് 12 വയസുകാരൻ മരിച്ചു; 11പേർ ആശുപത്രിയിൽ

New Update

publive-image

പാറശ്ശാല; ഇഞ്ചിവിളയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. 11പേർ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം കോതമംഗലം സ്വദേശി ആരോമൽ (12) ആണ് മരിച്ചത്. കന്യാകുമാരിയിൽ നിന്ന് മീൻ കയറ്റി വന്ന പിക്കപ്പ് വാനും എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ വിനോദസഞ്ചാരികളുടെ ട്രാവലറുമാണ് കൂട്ടിയിടിച്ചത്.

Advertisment

ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മീൻ കയറ്റിവന്ന വാഹനം അമിതവേഗതയിൽ ട്രാവലറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോമലിന്റെ മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിക്കപ്പ്‌ വാൻ ഡ്രൈവറായ രാഹുലിനെ പാറശാല പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹായി കിങ്സണും പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയിലാണ്.

Advertisment