'ആദ്യം മുന്നിട്ടവര്‍ പിന്നിലാവുന്നത് കണ്ടിട്ടുണ്ട്'; ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വി മുരളീധരന്‍

New Update

publive-image

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കാതെ ബിജെപി. ഫലം വന്നതിന് ശേഷം ബിജെപി മറുപടി പറയുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടില്ല. ആദ്യ സൂചന മാത്രമാണ് പുറത്തുവന്നത്. ആദ്യം മുന്നില്‍ നിന്നവര്‍ പിന്നിലാവുന്നത് കണ്ടിട്ടുള്ളതാണെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

Advertisment

തിരുവനന്തപുരത്താണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം പുറത്ത് വന്ന സാഹചര്യത്തിലാണ് വി മുരളീധരന്റെ വാക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 73 സീറ്റിലും ജെഡിഎസ് 29 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മോദി പ്രഭാവം കര്‍ണാടകയില്‍ ഫലത്തിലെത്തിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കോണ്‍ഗ്രസ് ഇതിനകം ഡല്‍ഹി ആസ്ഥാനത്തും കര്‍ണാടകയിലും അടക്കം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. രാഹുലിനെ ഉയര്‍ത്തി കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനകം പ്രവര്‍ത്തകരും അനുയായികളും ഏറ്റെടുത്തിട്ടുണ്ട്. രാഹുല്‍ അജയ്യനാണ്. ആര്‍ക്കും തടയാനാവില്ലെന്നായിരുന്നു ട്വീറ്റ്.

എഐ ക്യാമറ വിവാദത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. അഴിമതിയുടെ കാര്യത്തില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇത് മനസ്സിലാക്കും. എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടായാലും പദ്ധതികള്‍ നടപ്പിലാക്കുമെന്ന ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്,' എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

Advertisment