/sathyam/media/post_attachments/kjfUAv5Z3vW7MXk3iUmJ.webp)
തൃശൂർ: ട്രാൻസ് മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളി റിഷാന ഐഷുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സഹയാത്രിക. റിഷാനയിൽ നിന്നും പല തരത്തിൽ ഉള്ള മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ പ്രവീൺ നേരിട്ടുണ്ടെന്ന് സംഘടന ആരോപിക്കുന്നു. മരണത്തിൽ സഹയാത്രികയും പ്രവീണിന്റെ കുടുംബവും നിയമപരമായ മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചതായും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.ഇതേ വിഷയത്തിൽ സംഘടന പുറത്തിറക്കിയ ആദ്യ പ്രസ്താവനയിലെ വിവരങ്ങൾ കമ്മ്യൂണിറ്റിയിലെ മറ്റ് ആളുകൾക്ക് അസ്വസ്ത്ഥ ഉണ്ടായേക്കാം എന്ന കാരണത്താൽ എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച സംഘടനയാണ് സഹയാത്രിക. ഫെബ്രുവരി 14നായിരുന്നു റിഷാനയുടെയും പ്രവീൺ നാഥിന്റെയും വിവാഹം.
'ഏപ്രിൽ 2ന് റിഷാന ഐഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിക്കുകയുണ്ടായതിനെ തുടർന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കൾ ചേർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഡോക്ടർ നോട് അപകടം സംഭാവിച്ചതാണ് എന്നാണ് പ്രവീൺ പറഞ്ഞത്. പിന്നീട് ഏപ്രിൽ 10 നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീം നെ വിവരം അറിയിച്ച പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ 10 നും ഏപ്രിൽ 2 നും തനിക്ക് സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട് വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ബന്ധപെട്ടപ്പോൾ പ്രവീൺ റിഷാനക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചു.
ശേഷം, ഏപ്രിൽ 20 നു രാത്രി പ്രവീണിന് റിഷാനയിൽ നിന്നും പല തരത്തിൽ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നു. കത്തികൊണ്ട് മുറിപ്പെടുത്തൽ, ശ്വാസം മുട്ടിക്കാൻ ശ്രമിക്കൽ , ബന്ധനസ്ഥനാക്കൽ, ലൈംഗിക പീഡനം, ഒരു ട്രാൻസ് മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തിൽ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു,'സംഘടന പ്രസ്താവനയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us