കര്‍ണാടക ബിജെപി ക്യാമ്പ് ഓഫീസില്‍ പാമ്പ്, പാമ്പിനെ കണ്ടെത്തിയത് ഷിഗോണിലെ ക്യാമ്പ് ഓഫീസിൽ

New Update

publive-image

ഹവേരി: കര്‍ണാടകയില്‍ ബിജെപി ക്യാമ്പ് ഓഫീസില്‍ പാമ്പിനെ കണ്ടെത്തി. ഷിഗോണിലെ ക്യാമ്പ് ഓഫീസിലാണ് പാമ്പിനെ കണ്ടെത്തിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഓഫീസിലെത്തിയതിന് പിന്നാലെയാണ് പാമ്പിനെ പിടികൂടിയത്. ഉടന്‍ പാമ്പിനെ പിടികൂടി ഓഫീസ് പരിസരം സുരക്ഷിതമെന്ന് ഉറപ്പാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Advertisment

ബൊമ്മൈയുടെ മണ്ഡലമാണ് ഷിഗോണ്‍. നാലാം തവണയാണ് ബൊമ്മൈ ഇവിടെ നിന്നും ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെകണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് 118 സീറ്റിലും ബിജെപി 75 സീറ്റിലും ജെഡിഎസ് 24 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മോദി പ്രഭാവം കര്‍ണാടകയില്‍ ഫലത്തിലെത്തിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കോണ്‍ഗ്രസ് ഇതിനകം ഡല്‍ഹി ആസ്ഥാനത്തും കര്‍ണാടകയിലും അടക്കം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. രാഹുലിനെ ഉയര്‍ത്തി കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനകം പ്രവര്‍ത്തകരും അനുയായികളും ഏറ്റെടുത്തിട്ടുണ്ട്. രാഹുല്‍ അജയ്യനാണ്. ആര്‍ക്കും തടയാനാവില്ലെന്നായിരുന്നു ട്വീറ്റ്.

Advertisment