New Update
/sathyam/media/post_attachments/FHUYwQIRki7kKvFQWFzD.jpg)
തിരുവനന്തപുരം: മോഖ ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിറകെ കനത്ത നാശനഷ്ടം. ബംഗ്ലാദേശിലും മ്യാൻമാറിലുമാണ് കനത്ത നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. അതിതീവ്ര ചുഴലിക്കാറ്റായ മോഖ 190 കി.മീ വേഗതയിൽ വരെ വീശിയടിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
Advertisment
എന്നാൽ വേഗതയുടെ കാര്യത്തിൽ കണക്കൂകൂട്ടലുകൾ തെറ്റിച്ചാണ് കാറ്റ് വീശുന്നത്. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനുമിടയിലാണ് മോഖ കരയിൽ പ്രവേശിച്ചത്. കേരളത്തെ ഏതെങ്കിലും തരത്തിൽ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസങ്ങളില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us