/sathyam/media/post_attachments/kQFpK9l4BZJXE5ol9cB1.jpg)
ന്യൂഡൽഹി: ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അടിയന്തിര ആവശ്യങ്ങൾ ഉണ്ടായാൽ ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരാണ് കോടതിയിൽ ഹാജരായത്. വേനലവധിക്ക് ശേഷം മാത്രമേ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന് സുപ്രീ കോടതി അറിയിച്ചു. ഇടക്കാല ജാമ്യം വേണമെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു.
അതേ സമയംശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നായിരുന്നു ഇഡിയുടെ വാദം. സസ്പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ കയറിയ ശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സയ്ക്ക് വിധേയനായിട്ടില്ലെന്ന് ഇഡിയുടെ അഭിഭാഷകന്‍ വിശദീകരിച്ചു. കൂടാതെ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us