‘എൻ്റെ കേരളം’ പ്ര​ദ​ർ​ശ​ന–വിപണന മേ​ളയ്ക്ക് കോട്ടയത്ത് തുടക്കം

New Update

publive-image

തിരുവനന്തപുരം; സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന എ​ൻറെ കേ​ര​ളം പ്ര​ദ​ർ​ശ​ന– വി​പ​ണ​ന മേ​ള​യ്ക്ക് ചൊവ്വാഴ്‌ച കോട്ടയത്ത് തു​ട​ക്ക​മാ​യി. നാഗമ്പടം മൈതാനത്ത് വൈ​കിട്ട് നാലിന് നടന്ന ചടങ്ങിൽ മ​ണി​ക്ക് മ​ന്ത്രി വി.എൻ. വാസവൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്‌തു. പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള മേയ് 22 വരെ നീളും. യു​വ​ത​യു​ടെ കേ​ര​ളം, കേ​ര​ളം ഒ​ന്നാ​മ​ത് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മേ​ള.

Advertisment

സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 200 സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങുന്നത്. ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, രാജ്യത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കുന്ന മെഗാ ഭക്ഷ്യമേള, വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, കായിക- വിനോദപരിപാടികൾ തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണമാകും.

മേളയുടെ ഭാഗമായി ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുനക്കര മൈതാനത്ത് നിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരിക ഘോഷയാത്ര നടത്തിയിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എംപിമാരും എംഎൽഎമാരും അടക്കം വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

Advertisment