എസ്എഫ്‌ഐ ആള്‍മാറാട്ടം; വിശാഖിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

New Update

publive-image

Advertisment

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ ആള്‍മാറാട്ടത്തില്‍ സിപിഎം നടപടി. ആള്‍മാറാട്ടം നടത്തിയ എസ്എഫ്‌ഐ ഏര്യാ കമ്മിറ്റി സെക്രട്ടറി വിശാഖിനെ പ്ലാവൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തെഞ്ഞെടുപ്പിലാണ് വിശാഖ് ആള്‍മാറാട്ടം നടത്തിയത്. ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം വിശാഖിന്റെ പേര് നല്‍കുകയായിരുന്നു. കെഎസ് യു പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് വിഷയം പുറത്തറിഞ്ഞത്.

Advertisment