മൂന്ന് ദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന്‌ സ്വര്‍ണവില; ഇന്നത്തെ വിലവിവരങ്ങള്‍ ഇങ്ങനെ

New Update

publive-image

കൊച്ചി; തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് 45,040 ആയി. 5630 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പനവില. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4665 രൂപയും നല്‍കേണ്ടി വരും. ഇന്നലത്തേതില്‍ നിന്ന് ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്.

Advertisment

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,640 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് 5580 രൂപയായിരുന്നു ഇന്നലെ വില്‍പ്പന വില. കഴിഞ്ഞ മൂന്ന് ദിവസവും സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും വ്യാഴാഴ്ച 160 രൂപയുമാണ് കുറഞ്ഞത്. അതായത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത് 760 രൂപയുടെ കുറവാണ്.

Advertisment