കൈകൂലിക്കാര്‍ക്ക് ആകെ പ്രതീക്ഷയുള്ള നോട്ടായിരുന്നു രണ്ടായിരം, അതും പോയി: ഹരീഷ് പേരടി

New Update

publive-image

കേന്ദ്രസര്‍ക്കാര്‍ 2000 രൂപയുടെ നോട്ട് നിരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. കൈകൂലിക്കാര്‍ക്ക് ആകെ പ്രതീക്ഷയുള്ള ഒരു നോട്ടായിരുന്നു രണ്ടായിരം…എളുപ്പത്തില്‍ കോണത്തില്‍ കയറ്റാവുന്നത്..അതും പോയി…അയ്യായിരം വരുമെന്ന പ്രതീഷയോടെ… നടന്‍ കുറിപ്പില്‍ പറയുന്നു.

Advertisment

അതേസമയം, 2000 നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്നും ആര്‍.ബി.ഐ നിര്‍ദേശം നല്‍കി. നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം.

മേയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. നിലവില്‍ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാല്‍, 2000 നോട്ടിന്റെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു.

Advertisment