ആ വാര്‍ത്തകള്‍ തെറ്റ്, ഞാന്‍ ആലുവയില്‍ ഷൂട്ടിംഗ് ലൊക്കേഷനിലാണ്: സുരേഷ് ഗോപി

author-image
മൂവി ഡസ്ക്
New Update

publive-image

Advertisment

തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ആലുവ യുസി കോളേജില്‍ നിലവില്‍ ‘ഗരുഡന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് സുരേഷ് ഗോപി ഇപ്പോള്‍.

”ഞാന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തെറ്റാണ്. ദൈവാനുഗ്രഹത്താല്‍ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ആലുവ യുസി കോളേജില്‍ ഗരുഡന്‍ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇപ്പോള്‍. എനിക്ക് ലഭിച്ച ആശംസകള്‍ക്കും ആശങ്കാ സന്ദേശങ്ങള്‍ക്കും നന്ദി” എന്നാണ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ട് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഗരുഡന്‍. നവാഗതനായ അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലീഗല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാകും ഗരുഡന്‍. നിയമത്തിന്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പുതുമയും, ആകാംക്ഷയും നല്‍കുന്നതായിരിക്കും. നടി അഭിരാമിയും ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തും.

Advertisment