മാസങ്ങളോളം വീടിന്റെ പോർച്ചിൽ കിടന്ന ബൈക്കിന്റെ പേരിൽ ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് പിഴ

New Update

publive-image

കണ്ണൂർ: മാസങ്ങളോളം ഓടാതെ വീടിൻറെ പോർച്ചിൽ കിടന്ന ബൈക്കിന് പിഴ അടക്കാൻ നിർദേശിച്ച് നോട്ടീസ്. കൊടിയത്തൂർ കാരക്കുറ്റി പൂളത്തൊടി ജമാലുദ്ധീനാണ് കണ്ണൂർ തലാപ്പ് ട്രാഫിക് സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. ഹെൽമെറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കാൻ നോട്ടീസ് വന്നത്.

Advertisment

ഒന്‍പത് മാസമായി ബൈക്ക് വീടിൻ‌റെ പോർച്ചിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. യമഹ ആർ എക്സ് 100 ബൈക്കിന്റെ പേരിലാണ് പിഴയടക്കാൻ നിർദേശമെങ്കിലും നോട്ടീസിൽ ഉള്ള ഫോട്ടോയിൽ കാണുന്നത് ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ്.

അതേസമയം പിഴയടക്കാൻ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസിൽ ഉള്ള ബൈക്ക് തങ്ങളുടേതല്ലന്നും ജമാലുദ്ധീന്റെ സഹോദരനും പിതാവും പറയുന്നു. ജമാലുദ്ധീൻ 9 മാസമായി വിദേശത്താണന്നും അദ്ധേഹം നാട്ടിലെത്തുമ്പോൾ മാത്രമാണ് ഈ ബൈക്ക് ഉപയോഗിക്കാറുള്ളതെന്നും ഇവർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മുക്കം സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോൾ കണ്ണൂരിൽ തന്നെ പരാതി നൽകണമെന്ന നിർദേശമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ഇവർ പറഞ്ഞു. ഇത്തരമൊരു അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഈ കുടുംബം.

Advertisment