/sathyam/media/post_attachments/2gvxNIga77SbnjupIqle.jpg)
കണ്ണൂർ; കണ്ണൂരിൽ എക്സിക്യൂട്ടിവ് എക്സ്പ്രസിന് വീണ്ടും തീപിടിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീവയ്പ്പിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
തീവയ്പ്പ് ആവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാവുന്നത്.കേരളാ പൊലീസ് എന്തു ചെയ്യുകയായിരുന്നു.തീവ്രവാദികളോട് മൃദു സമീപനമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
കണ്ണൂരിലേത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. മത തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ കാര്യമായ അനാസ്ഥ നിലനിൽക്കുന്നുണ്ട്. തീവ്രവാദ ശക്തികൾ അതിവേഗം ശക്തിപ്പെടുന്നു.വോട്ട് ബാങ്കിന് വേണ്ടി സംസ്ഥാന സുരക്ഷ ബലി കൊടുക്കുന്നുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പുലർച്ചെ 1.45 നായിരുന്നു സംഭവം. തീ പടർന്നതോടെ ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പിൻഭാഗത്തെ ജനറൽ കോച്ചിലാണ് തീ പടർന്ന് പിടിച്ചത്. അഗ്നിശമന വിഭാഗം എത്തി തീ അണക്കുയായിരുന്നു.സംഭവത്തിൽ എൻ ഐ എ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്.